പൂ​നൂ​ര്‍ പു​ഴ ക​യ്യേ​റ്റം: ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി
Wednesday, September 23, 2020 11:11 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ പു​ഴ ക​യ്യേ​റ്റ​ങ്ങ​ള്‍ ത​ട​യാ​ന്‍ സ​ര്‍​വേ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് പു​നൂ​ര്‍ പു​ഴ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ പ്ര​ധാ​ന​കു​ടി​വെ​ള്ള സ്രോ​ത​സാ​യ പൂ​നൂ​ര്‍പു​ഴ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍, കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ങ്ങ​ളി​ലു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന​താ​ണ്.

നൂ​റി​ല്‍ പ​രം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പു​നൂ​ര്‍ പു​ഴ​യെ ആ​ശ്ര​യി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം, മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി ലേ​ക്ക് ഒ​ഴു​ക്ക​ല്‍, പു​ഴ​യോ​രം ക​യ്യേ​റി അ​ശാ​സ്ത്രീ​യ​മാ​യ ഗ്രൗ​ണ്ടു​ക​ളു​ടെ നി​ര്‍​മാ​ണം, മ​ണ​ലൂ​റ്റ​ല്‍, അ​ശാ​സ്ത്രീ​യ​മാ​യ ത​ട​യ​ണക​ള്‍, അ​ഴു​ക്കു​ചാ​ലു​ക​ള്‍ ഇ​വ​യെ​ല്ലാം പു​ഴ​യു​ടെ നാ​ശ​ത്തി​ന് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ പൂ​നൂ​ര്‍ പു​ഴ സ​ര്‍​വേ ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ടു​മെ​ന്ന് ഉ​റ​പ്പു ത​ന്നി​രു​ന്ന​താ​യും എ​ന്നാ​ല്‍ ഇ​തുവ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും സേ​വ് പു​നൂ​ര്‍ പു​ഴ ഫോ​റം ചെ​യ​ര്‍​മാ​ന്‍ പി.​എ​ച്ച്. താ​ഹ, ജ​ന. സെ​ക്ര​ട്ട​റി കെ. ​പു​ഷ്പാം​ഗ​ദ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
ഫീ​ല്‍​ഡ് മെ​ഷ​ര്‍​മെ​ന്‍റ് ബു​ക്ക് പ്ര​കാ​രം പു​ഴ സ​ര്‍​വേ ചെ​യ്യ​ണ​മെ​ന്നും അ​തി​നു വേ​ണ്ട ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പു​ഴ ക​യ്യേ​റ്റ​ത്തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.