തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ സ​മ​രം
Wednesday, September 23, 2020 11:14 PM IST
കു​റ്റ്യാ​ടി: റെ​യി​ൽ​വേ, വൈ​ദ്യു​തി, ക​ൽ​ക്ക​രി ഖ​ന​നം തു​ട​ങ്ങി​യ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ൾ അ​ട​ക്കം സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ൽ ത​ളി​ക​ര​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. എ​സ്ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി.​എം. ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ. റ​ഹ്മാ​ൻ, അ​ർ​ഷാ​ദ് കോ​രം കോ​ട്, ന​വാ​സ് ത​ളീ​ക്ക​ര, ടി.​പി. റ​ഫീ​ഖ് പ്ര​സം​ഗി​ച്ചു.