ക​ര്‍​ഷ​ക​മോ​ര്‍​ച്ച മാ​ര്‍​ച്ച് ന​ട​ത്തി
Friday, September 25, 2020 12:34 AM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ​യും രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ ക​ര്‍​ഷ​ക​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ച​ക്രാ​യു​ധ​ന്‍, ജി​ല്ലാ സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ശോ​ഭ് കോ​ട്ടൂ​ളി, കെ.​വി. യ​ദു​രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
എ​ര​ഞ്ഞി​പ്പാ​ല​ത്തു നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ക​ള​ക്‌​ടറേറ്റ് ക​വാ​ട​ത്തി​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​യ​ര്‍​ത്തി ത​ട​യു​ക​യും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​വ​ര്‍​ത്ത​ക​രെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍​ഷ​ക​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ന്‍, ക​ര്‍​ഷ​ക​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി. വി​പി​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.