ക​ര്‍​ഷ​ക ബിൽ ക​ര്‍​ഷ​ക സ​മൂ​ഹ​ത്തോ​ടു​ള്ള മോ​ദിയു​ടെ ക്രൂ​ര​ത: കർഷക കോൺഗ്രസ്
Friday, September 25, 2020 12:34 AM IST
കൂ​ട​ര​ഞ്ഞി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ക​ര്‍​ഷ​ക ബി​ൽ സാ​ധ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക​രോ​ടു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ക്രൂ​ര​ത വി​ളി​ച്ച​റി​യി​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ജൂ​ഷ് മാ​ത്യു​സ്. ക​ര്‍​ഷ​ക ബി​ല്ലി​നേ​തി​രേ കോ​ണ്‍​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാഹ്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​മ്പാ​ര​നി​ല്‍ നീ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്ത് ഇ​ന്ത്യ​ന്‍ സ്വ​ത​ന്ത്ര സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന ഗാ​ന്ധി​ജി​യു​ടെ പാ​ത പി​ന്തു​ട​രാ​ന്‍ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക സ​മൂ​ഹം ഒ​രു​ങ്ങ​ണം. ക​ര്‍​ഷ​ക ബി​ൽ ന​ട​പ്പി​ല്‍വ​രു​ന്ന​തോ​ടെ ക​ര്‍​ഷ​ക സ​മൂ​ഹം വീ​ണ്ടും കോ​ര്‍​പ്പ​റേ​റ്റ് അ​ടി​മ​ത്വ​ത്തി​ന് കീ​ഴ്‌​പ്പെ​ടേ​ണ്ടി വ​രും.
കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഗ​ണ​ന പോ​ലും സാ​ധ​ര​ണ ജ​നം പ്ര​തീ​ക്ഷി​ക്കേണ്ട​തി​ല്ല എ​ന്ന സൂ​ച​ന​യാ​ണ് മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പം ബ​ഫ​ര്‍ സോ​ണ്‍ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം.
ബ​ഫ​ര്‍​സോ​ണ്‍ നി​ല​വി​ല്‍ വ​ന്നാ​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍നി​ന്നും ഒ​ഴി​ഞ്ഞുപോകേ ണ്ടിവ​രു​മെ​ന്നും ഇ​തി​നെ​തി​രെ ഒ​രു പ്ര​സ്ത​വ​ന പോ​ലും ഇ​റ​ക്കാ​ന്‍ ത​യാ​റാ​കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സി​സ് മൂ​ക്കി​ല​ക്കാ​ട്ട്, സാ​വി​ച്ച​ന്‍ പ​ള്ളി​ക്കു​ന്നേ​ല്‍ , അ​രു​ണ്‍ ക​ല്ലി​ടു​ക്കി​ല്‍, അ​ഡ്വ സി​ബു തോ​ട്ട​ത്തി​ല്‍, ജോ​സ് മ​ട​പ്പി​ള്ളി, ന​ജീ​ബ് ക​ല്‍​പ്പൂ​ര്, എ.​പി. മ​ണി, ജെ​യി​സ​ണ്‍ ക​ണി​യാം​ക​ണ്ടം,മു​ഹ​മ്മ​ദ് പാ​തി പ​റ​മ്പി​ല്‍, ജോ​ണ്‍ പെ​ന്ന​മ്പ​യി​ല്‍,ജോ​ര്‍​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ല്‍എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.