ക​ര്‍​ഷ​ക ബി​ൽ മ​ധു​ര​ത്തി​ൽ പൊ​തി​ഞ്ഞ പാ​ഷാ​ണമെന്ന്
Friday, September 25, 2020 12:35 AM IST
കോ​ഴി​ക്കോ​ട്: ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലു​ക​ള്‍ ക​ർ​ഷ​ക ന​ന്മ​യ്ക്കാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ത്ഥ​ത്തി​ൽ മ​ധു​ര​ത്തി​ൽ പൊ​തി​ഞ്ഞ പാ​ഷാ​ണ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജോസ് വിഭാഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ഭി​പ്രാ​യ​പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫി​സി​നുമു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ക​രാ​ര്‍കൃ​ഷി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ള്‍ കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് വ​ൻ തി​രി​ച്ച​ടി​യാ​ണ്. അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​രം ഇ​ല്ലാ​താ​വു​ക​യും, ഭ​ര​ണ​ഘ​ട​ന​യി​ലെ സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ല്‍​പ്പെ​ട്ട നി​യ​മ​നി​ര്‍​മാ​ണം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള കൈ​ക​ട​ത്ത​ലും ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
ബേ​ബി കാ​പ്പു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. നാ​രാ​യ​ണ​ൻ, എ​ൻ.​വി. ബാ​ബു​രാ​ജ്, എം.​കെ ഏ​ലി​യാ​സ്, ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, അ​രു​ൺ തോ​മ​സ്, ബാ​സി​ദ് ചേ​ല​ക്കോ​ട്, കാ​ദ​ർ ഹാ​ജി, സ​ണ്ണി ഞെ​ഴു​കും കാ​ട്ടി​ൽ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, പ്രി​ൻ​സ് പു​ത്ത​ൻ ക​ണ്ടം, കെ.​പ്ര​കാ​ശ​ൻ, ബാ​ബു പീ​റ്റ​ർ, പി.​പി. ഫി​റോ​സ് , ടി.​കെ സു​ഹ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‍