‌കാ​ർ​ഷി​ക ബി​ൽ രാ​ഷ്ട്ര​പ​തി തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന്
Friday, September 25, 2020 12:36 AM IST
മുക്കം: ഇ​ന്ത്യ​യി​ലെ 80 ശ​ത​മാ​നം കൃ​ഷി​ക്കാ​രേ​യും കാ​ർ​ഷി​ക വൃ​ത്തി​യി​ൽ നി​ന്നും പു​റം ത​ള്ളി കു​ത്ത​ക​ക​ൾ​ക്ക് ക​ട​ന്നു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക ബി​ൽ രാ​ഷ്ട്ര​പ​തി തി​രി​ച്ച​യ​ച്ച് ഭാ​ര​ത​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞാ​ലി ആ​വ​ശ്യ​പ്പെട്ടു.
എ​ൽ​ജെ​ഡി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​ർ​ഷ​ക ര​ക്ഷാ സ​മ​രം മു​ക്കം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി. ​ജ​യ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ് മാ​സ്റ്റ​ർ, യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ പു​ല്ലു​വേ​ലി​ൽ, എ​ൽ​ജെ​ഡി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​സു​ബൈ​ർ, ടാ​ർ​സ​ൻ ജോ​സ് കോ​ക്കാ​പ്പി​ള്ളി​ൽ, നേ​താ​ക്ക​ളാ​യ മ​നോ​ജ് മൂ​ത്തേ​ട​ത്ത്, എ.​പി. മോ​യി​ൻ, ടി.​പി. റ​ഷീ​ദ്, വി.​കെ. സു​ഗേ​ഷ്, ജോ​സ് കു​ട്ടി​പു​ളി​ക്ക​ത്ത​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.