പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, September 26, 2020 11:28 PM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വ​നം​വ​കു​പ്പും, കൃ​ഷി​വ​കു​പ്പും, സ​ർ​ക്കാ​രും ചേ​ർ​ന്ന് ബ​ഫ​ർ സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക, വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ​പു​ഴ, ക​രി​മ്പ്, ആ​ന​ക്കാം​പൊ​യി​ൽ, കൊ​ട​ക്കാ​ട്ടു​പാ​റ, പു​ല്ലു​രാം​പാ​റ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന, കാ​ട്ട് പ​ന്നി ശ​ല്യം മൂ​ലം ക​ർ​ഷ​ക​ന് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത്ത​മാ​യ പ്ര​ക്ഷോഭം ആ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ്പ് പാ​മ്പാ​റ, ടി.​ജെ. കു​ര്യാ​ച്ച​ൻ, ബാ​ബു ക​ള​ത്തൂ​ർ, ടോ​മി കൊ​ന്ന​ക്ക​ൽ, എ.​കെ. മു​ഹ​മ്മ​ദ്, ബി​ജു വ​ർ​ഗ്ഗീ​സ്, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, അ​ബ്ര​ഹാം മ​ണ്ഡ​പ​ത്തി​ൽ, ജു​ബി​ൻ മ​ണ്ണു​കു​ശു​മ്പി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ, മ​റി​യാ​മ്മ ബാ​ബു, ലി​സി മാ​ളി​യേ​ക്ക​ൽ, ലി​സി സ​ണ്ണി, ടി.​എ​ൻ സു​രേ​ഷ്, ജി​തി​ൻ പ​ല്ലാ​ട്ട്, അ​ജ്മ്മ​ൽ യു.​സി. ബാ​ബു പേ​ക്കൂ​ഴി, നാ​രാ​യ​ണ​ൻ മു​ട്ടു​ച്ചി​റ, ബാ​ബു മാ​ളി​യേ​ക്ക​ൽ, ത​ങ്ക​ച്ച​ൻ മീ​ൻ​പ​ള്ളി, ര​തീ​ഷ് ആ​ന്‍റ​ണി, ഷാ​ജി പ​യ്യ​ടി​പ​റ​മ്പി​ൽ, അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.