ന​ദീവ​ന്ദ​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു
Sunday, September 27, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: ലോ​ക ന​ദീത​ട സം​ര​ക്ഷ​ണ ദി​ന​ത്തി​ൽ കേ​ര​ളാ സാം​സ്കാ​രി​ക പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലാ​യ് പു​ഴ​യോ​ര​ത്ത് ന​ദീ വ​ന്ദ​ന​വും ന​ദി​ത​ട​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ദി​ക​ളെ മ​ലിന​മാ​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ ലോ​ക​ത്ത് അ​ന​ന്ത​ര ത​ല​മു​റ​യെ​കു​റി​ച്ച് ഗൗ​ര​വ​ത​ല​ത്തി​ൽ ചി​ന്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ന​ദി​ത​ട​സം​ര​ക്ഷ​ണ ദി​ന​ത്തി​ലെ​ങ്കി​ലും തി​രി​ച്ച​റി​യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാം​സ്കാ​രി​ക പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​ല്ല​ള​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ക്ക​രി​യ പ​ള്ളി​ക്ക​ണ്ടി, പി.​അ​നി​ൽ​ബാ​ബു, ബി. ​ഫൈ​സ​ൽ, പി. ​ദി​ലി​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ദി​ത​ട സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പു​ഴ ന​ട​ത്ത​വു​മു​ണ്ടാ​യി​രു​ന്നു.