ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഇ​റ​ക്കി കൊ​ല​പ്പെ​ടു​ത്താ​ന്‍ നീ​ക്ക​മെ​ന്ന് ക​മി​താ​ക്ക​ൾ
Monday, September 28, 2020 11:56 PM IST
നാ​ദാ​പു​രം: പ്ര​ണ​യി​ച്ച യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​നാ​യി വീ​ട് വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ​യും കാ​മു​കനെയും കൊ​ല​പ്പെ​ടു​ത്താ​ന്‍ വീ​ട്ടു​കാ​ര്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഇ​റ​ക്കി​യെ​ന്ന് യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റേ​യും ഫെ​യ്‌​സ്ബു​ക്ക് വീ​ഡി​യോ. നാ​ദാ​പു​രം മു​ട​വ​ന്തേ​രി സ്വ​ദേ​ശി​നി ആ​ലി​യ​യും കാ​മു​ക​ന്‍ മു​ഹ​മ്മ​ദു​മാ​ണ് ഫെ​യ്‌​സ്ബു​ക്ക് വീ​ഡി​യോ​വി​ല്‍ വ​ന്ന​ത്. മു​ഹ​മ്മ​ദു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ആ​ലി​യ ക​ഴി​ഞ്ഞ ദി​വ​സം വീ​ട് വി​ട്ടി​റ​ങ്ങി മു​ഹ​മ്മ​ദി​നൊ​പ്പം ഇ​റ​ങ്ങി പൊ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
തു​ട​ര്‍​ന്ന് പോ​ലീ​സ് മി​സ്സിം​ഗ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ല്‍ പെ​ൺ​കു​ട്ടി വീ​ട്ടി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​രു സം​ഘം മു​ഹ​മ്മ​ദി​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ​ത്തി​ന് ൽ ​വീ​ട്ടി​ലെ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ക​യും വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ 19 പേ​രു​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 29 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വ​തി​യും യു​വാ​വും ചേ​ര്‍​ന്ന് ഫെ​യ​സ് ബു​ക്ക് വീ​ഡി​യോ​വി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ഇ​റ​ങ്ങി​യ​തെ​ന്നും മു​ഹ​മ്മ​ദി​ന്റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി വെ​ച്ച് ഭീ​ഷ​ണി​പെ​ടു​ത്തി​യ​താ​യും വീ​ട് ആ​ക്ര​മി​ച്ച​താ​യും ത​ങ്ങ​ളെ കൈ​യ്യി​ല്‍ കി​ട്ടി​യാ​ല്‍ കൊ​ല്ലു​മെ​ന്നും യു​വ​തി പ​റ​യു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ടോ​ടെ നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ ക​മി​താ​ക്ക​ളെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ട​തി​യി​ൽ യു​വാ​വി​നൊ​പ്പം പോ​വാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് യു​വ​തി അ​റി​യി​ച്ചു. യു​വ​തി​യെ കോ​ട​തി യു​വാ​വി​നൊ​പ്പം വി​ട്ട​യ​ച്ചു.