ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ മാ​റ്റി
Thursday, October 1, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: വി.​മു​ര​ളീ​ധ​ര​ൻ രാ​ജി​വയ്ക്കു​ക എ​ന്ന ആ​വ​ശ്യം മു​ൻ​നി​ർ​ത്തി കേ​ന്ദ്ര​മ​ന്ത്രി ഇ​ന്ന് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്ര​തി​ഷേ​ധ ധ​ർണ മാ​റ്റി വ​യ്ക്കു​ന്ന​താ​യി ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​നൊ​പ്പം ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ മാ​ത്ര​മേ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ സാ​ധി​ക്കൂ. ഇ​നി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ഉ​ചി​ത​മാ​യ ബാ​ക്കി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.