ബാ​ബ​രി മ​സ്ജി​ദ് വിധി: മ​തേ​ത​ര ഇ​ന്ത്യ​യ്ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കുമെന്ന്
Thursday, October 1, 2020 12:02 AM IST
കോഴിക്കോട്: ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട. സിബിഐ ​കോ​ട​തി വി​ധി നി​രാ​ശാ​ജ​ന​ക​മെ​ന്നും മ​തേ​ത​ര ഇ​ന്ത്യ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് (എ​സ്) കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും പ്ര​തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന കോ​ട​തി മു​റി​യി​ൽ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നാ​യി​ല്ല.​മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ഭാ​വി അ​തി സ​ങ്കീ​ർ​ണ്ണ​ത​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വ​ള​ളി​ൽ ശ്രീ​ജി​ത്ത്,പി.​വി.​സ​ജി​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.