വ​യോ​ജ​ന ദി​നത്തിൽ ആ​ദ​രി​ച്ചു
Thursday, October 1, 2020 11:21 PM IST
തി​രു​വ​മ്പാ​ടി:​ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ത്ത​ൻ വീ​ട്ടി​ൽ സി​സി​ലി മാ​ത്യു​വി​നെ ആ​ദ​രി​ച്ചു. സ്കൂ​ളി​ലെ വി​വി​ധ ഓ​ൺ​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ "പ​ഴ​യ ത​ല​മു​റ​യ്ക്ക് പു​തി​യ ത​ല​മു​റ​യു​ടെ ആ​ദ​രം' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
ന​ല്ല അ​ച്ച​ട​ക്ക​ത്തോ​ടു കൂ​ടി പ​ഠി​ക്ക​ണ​മെ​ന്നും സ​ൽ​സ്വ​ഭാ​വി​ക​ളാ​യി വ​ള​ര​ണ​മെ​ന്നും സി​സി​ലി​ അ​മ്മ പു​തി​യ ത​ല​മു​റ​യി​ലെ മ​ക്ക​ളെ ഉ​പ​ദേ​ശി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി നീ​ണ്ടുകു​ന്നേ​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ .​ജെ ആ​ന്‍റണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പൊ​ന്നാ​ട അ​ണി​യി​ച്ച​ത്‌. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, ലി​സ​മ്മ ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സി.ജെ. ഷി​നോ​ജ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.