ക​ല്ലാ​ച്ചി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു; അ​പ​ക​ടം ഒ​ഴി​വാ​യി
Thursday, October 1, 2020 11:21 PM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ലെ പ​ഴ​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ പഴയ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു.​വ്യ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് പൊ​ടു​ന്ന​നെ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​ത്.​
നാ​ദാ​പു​രം പു​ളി​ക്കൂ​ല്‍ സ്വ​ദേ​ശി ര​യ​രോ​ത്ത് കു​ഞ്ഞ​ബ്ദു​ള​ള ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്.
​ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ടീം ​ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ച് മാ​റ്റി.​ഓ​ട് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര​യും ചു​മ​രു​മാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്.

കൊ​മ്പ​ന്‍ തേ​ങ്ങ കൗ​തു​ക​മാ​യി

വി​ല​ങ്ങാ​ട്: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍നി​ന്ന് ല​ഭി​ച്ച തേ​ങ്ങ കൗ​തു​ക​മാ​യി.​വി​ല​ങ്ങാ​ട് ഒ​റ്റ​പ്ലാ​ക്ക​ല്‍ ലി​ബീ​ഷി​ന്‍റെ പ​റ​മ്പി​ല്‍നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തേ​ങ്ങ പ​റി​ച്ച​പ്പോ​ഴാ​ണ് കൗ​തു​ക​മു​ള്ള "കൊ​മ്പ​ന്‍ തേ​ങ്ങ' ല​ഭി​ച്ച​ത്.​ തേ​ങ്ങ​യ്ക്ക് പു​റ​ത്താ​യി തൊ​ണ്ടി​ന് മു​ക​ളി​ല്‍ കൊ​മ്പു​പോ​ലെ മ​റ്റൊ​രു തൊ​ണ്ട് ഒ​ട്ടി​പി​ടി​ച്ച നി​ല​യി​ലാ​ണ്.