ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം: ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ വി​ദേ​ശ​ത്തേ​ക്ക് മാ​റ്റി ല​ക്ഷ​ങ്ങ​ൾ കൊ​യ്യാ​ൻ ശ്ര​മ​മെ​ന്നു ആ​ക്ഷേ​പം
Sunday, October 18, 2020 12:52 AM IST
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ ന​ഷ്ട​ട​പ​രി​ഹാ​ര കേ​സു​ക​ൾ ദു​ബാ​യി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും മാ​റ്റി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പി​നു അ​ണി​യ​റ നീ​ക്കം. കേ​ര​ള​ത്തി​ൽ വ​ക്കീ​ൽ ഫീ​സ് പ​ത്ത് ശ​ത​മാ​ന​മു​ള​ള​പ്പോ​ഴാ​ണ് 45 ശ​ത​മാ​നം വ​രെ ക​ന​ത്ത ഫീ​സ് ന​ൽ​കേ​ണ്ടി​വ​രു​ന്ന ദു​ബാ​യി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും കേ​സു​ക​ൾ മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

വി​മാ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​മെ​ന്ന വ്യ​വ​സ്ഥ​യു​ടെ ആ​നു​കൂ​ല്യ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും പ​ണം ത​ട്ടാ​ൻ ചി​ല​ർ രം​ഗ​ത്തു വ​ന്ന​ത്.

കോ​ഴി​ക്കോ​ട്ടെ ചി​ല സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ദു​ബാ​യി​ൽ വ​ക്കീ​ൽ ഫീ​സ് 35 ശ​ത​മാ​നം മു​ത​ൽ 45 ശ​ത​മാ​നം വ​രെ ന​ൽ​കേ​ണ്ടി​വ​രും. ഇ​തോ​ടെ ഒ​രു കോ​ടി ന​ഷ്ട​ട​പ​രി​ഹാ​രം കി​ട്ടു​ന്ന​വ​ർ​ക്ക് 45 ല​ക്ഷം വ​രെ വ​ക്കീ​ൽ ഫീ​സ് ന​ൽ​കേ​ണ്ടി​വ​രും.
സ​ത്യ​സ​ന്ധ​രാ​യ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന വി​മാ​നാ​പ​ക​ട കേ​സ് ന​ട​ത്തി​യാ​ൽ ഭീ​മ​മാ​യ വ​ക്കീ​ൽ ഫീ​സ് വ​രി​ല്ലെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​വ​ർ​ക്കെ​തി​രെ മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റം(​എം​ഡി​എ​ഫ്) പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ക​ഴി​ഞ്ഞ ഓഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ൽ ദു​ബാ​യി​ൽ നി​ന്നു 190 പേ​രു​മാ​യി എ​ത്തി​യ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വി​മാ​ന പൈ​ല​റ്റ്മാ​ർ അ​ട​ക്കം 21 പേ​രാ​ണ് മ​രി​ച്ച​ത്. ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യം കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽ പെ​ട്ട് പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി അ​ട​ക്കം ശേ​ഖ​രി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് ചാ​ർ​ജ് ഷീ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​രെ ഇ​തു​വ​രെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ഇ​തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ്.