നി​വേ​ദ​നം ന​ൽ​കി
Sunday, October 18, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ഴി​യോ​ര ക​ച്ച​വ​ട പ​രാ​തി പ​രി​ഹാ​ര ചെ​യ​ർ​മാ​ന്‍ ജി​ല്ലാ വ​ഴി​യോ​ര ക​ച്ച​വ​ട ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു സി ) ​നി​വേ​ദ​നം ന​ൽ​കി.​
എ​ട്ടു മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ മു​ൻ​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​ക​ച്ച​വ​ടം നി​രോ​ധി​ച്ചി​രി​ക്ക​യാ​ണ്. ഉ​പ​ജീ​വ​ന​ത്തി​ന്നാ​യി തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് ദ​രി​ദ്ര​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വു​ക​ൾ വ​രു​ത്തി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ഷോ​പ്പിം​ഗ് മാ​ളു​ക​ളും മ​റ്റും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി കൊ​ടു​ത്തു​വെ​ങ്കി​ലും തെ​രു​വു​ക​ച്ച​വ​ട​ത്തി​നു​മാ​ത്രം ഇ​നി​യും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​വി​ധേ​യ​മാ​യി ജി​ല്ല​യി​ൽ തെ​രു​വു​ക​ച്ച​വ​ടം അ​നു​വ​ദി​ക്കു​ന്ന​തി​ന്നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.