കു​ടി​ശി​ക നി​ല​നി​ല്‍​ക്കെ പ്ലാ​ന്‍ ഫ​ണ്ട് തു​ക മാ​റ്റി: ക​രാ​റു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍
Sunday, October 18, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ര​ണ്ട​ര വ​ര്‍​ഷ​ത്തെ കു​ടി​ശി​ക നി​ല​നി​ല്‍​ക്കെ പ്ലാ​ന്‍ ഫ​ണ്ട് മാ​റ്റി​യ കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ക​രാ​റു​കാ​ര്‍.​കോ​ര്‍​പ്പ​റേ​ഷ​നി​ലെ 2020-21 വ​ര്‍​ഷ​ത്തെ ഭൂ​രി​ഭാ​ഗം മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളും പ്ലാ​ന്‍ ഫ​ണ്ടി​ല്‍ തു​ക വ​ക​യി​രു​ത്തി ക​രാ​റു​കാ​ര്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്തി​രു​ന്നു.​എ​ന്നാ​ല്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്ത പ്ര​വൃ​ത്തി​ക​ളെ ത​ന​ത് ഫ​ണ്ടി​ലേ​ക്ക് മാ​റ്റി ഡി ​പി സി​യു​ടെ അം​ഗീ​കാ​രം കൗ​ണ്‍​സി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്ന് ഒ​രു പ്ര​വൃ​ത്തി​യെ​ന്ന നി​ല​യ്ക്ക് 75 പ്ര​വൃ​ത്തി​യും കൂ​ടാ​തെ മ​റ്റു ചി​ല പ്ര​വൃ​ത്തി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​യ​താ​യി ക​രാ​റു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.
ത​ന​ത് ഫ​ണ്ട് പ്ര​കാ​രം ര​ണ്ട​ര വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി കു​ടി​ശി​ക നി​ല​നി​ല്‍​ക്കെ പ്ലാ​ന്‍ ഫ​ണ്ട് തു​ക മാ​റ്റി​യ​ത് അം​ഗീ​കാ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​ഖ​ല യൂ​ണി​റ്റ് അ​റി​യി​ച്ചു. ത​ന​ത് ഫ​ണ്ടി​ലേ​ക്ക് 22.5 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ള്‍ എ​ഗ്രി​മെ​ന്‍റ്‌വയ്ക്കു​ന്ന​തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര്‍ മേ​യ​ര്‍​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.