കോ​വി​ഡ്: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കാ​ഴ്ച​വ​ച്ച​ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നമെന്ന് മ​ന്ത്രി
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. കോവിഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലും ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ എ​ല്ലാ​വ​രും മാ​സ്‌​ക്, കൈ​ക​ഴു​ക​ൽ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​
ലി​ഫ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ഓ​ഡി​റ്റോ​റി​യം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.