ക​ല്ലാ​ച്ചി​യി​ല്‍ ക​ട​ക​ള്‍ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം
Tuesday, October 20, 2020 12:01 AM IST
നാ​ദാ​പു​രം:​ ക​ല്ലാ​ച്ചി​യി​ല്‍ മൂ​ന്ന് ക​ട​ക​ള്‍ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം .ക​ല്ലാ​ച്ചി വ​ള​യം റോ​ഡി​ല്‍ മൗ​വ്വ​ഞ്ചേ​രി ജം​ങ്ഷ​ന് സ​മീ​പ​ത്തെ മൂ​ന്ന് ക​ട​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്.​തി​രു​വ​ള​ളൂ​ര്‍ സ്വ​ദേ​ശി സു​ബൈ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള റാ​ഹ​ത്ത് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ്,ക​ല്ലാ​ച്ചി സ്വ​ദേ​ശി അ​നീ​ഷി​ന്‍റെയും,വ​ള​യം സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ്ര​വാ​സി ഓ​യി​ല്‍ ആ​ന്‍റ് ഫ്‌​ളൗ​ര്‍ മി​ല്‍,ക​ല്ലാ​ച്ചി സ്വ​ദേ​ശി അ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സി​കെ ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​സി.​കെ. ബേ​ക്ക​റി​യു​ടെ ഷ​ട്ട​റി​ന്‍റെ ഒ​രു ഭാ​ഗം ക​മ്പി​പാ​ര​യോ മ​റ്റോ ഉ​പ​യോ​ഗി​ച്ച് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യാ​ണ് മോ​ഷ്ടാ​വ് ക​ട​ക്കു​ള​ളി​ല്‍ ക​യ​റി​യ​ത്.
​ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ​ണം പോ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.​റാ​ഹ​ത്ത് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ്,പ്ര​വാ​സി മി​ല്‍ എ​ന്നി​വ​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്ത് ക​ട​ന്ന​ത്.​റാ​ഹ​ത്ത് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള വ​സ്തു​ക്ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ള് ക​ട​യി​ല്‍ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് കൊ​ണ്ട് പോ​യ​ത്.​പ്ര​വാ​സി മി​ല്ലി​ല്‍ നി​ന്നും കു​റ​ഞ്ഞ പ​ണ​മാ​ണ് മോ​ഷ​ണം പോ​യി​ട്ടു​ള​ളൂ എ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.​
ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് നി​ര​ന്ത​രം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന സ​മ​യ​ത്തും മെ​യി​ന്‍ റോ​ഡു​ക​ളി​ലെ ക​ട​ക​ളു​ടെ ഷ​ട്ട​ര്‍ കു​ത്തി പോ​ലീ​സി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
​മോ​ഷ​ണം ന​ട​ന്ന ക​ട​ക​ള്‍​ക്ക് സ​മീ​പ​ത്തെ സി ​സി ടി ​വി പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.