ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ല
Tuesday, October 20, 2020 12:02 AM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് ഭീ​തി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ 60 ശ​ത​മാ​നം വ​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്നി​ല്ല. ആ​രോ​ഗ്യ​രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലോ മ​റ്റു താ​ല്ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലോ ആ​ണ് ഇ​വ​രെ നി​യ​മി​ക്കു​ന്ന​ത്.
പി​എ​ച്ച്സി, സി​എ​ച്ച്സി, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം 40 ശ​ത​മാ​ന​ത്തോ​ളം ജീ​വ​ന​ക്കാ​ര്‍ ഈ ​താ​ല്കാ​ലി​ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്. ഇ​തി​ല്‍ ത​ന്നെ 90 ശ​ത​മാ​നം പേ​രും സ​ര്‍​ക്കാ​ര്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള ദി​വ​സ​വേ​ത​ന​മോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കാ​ത്ത തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​മാ​ണ് ഇ​വ​ര്‍​ക്ക് കൂ​ലി ന​ല്‍​കു​ന്ന​ത്. ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ള്‍, ന​ഴ്സ്, ലാ​ബ് ടെ​ക്നീ​ഷ​ന്‍, ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍, ഡാ​റ്റാ എ​ന്‍​ട്രി​ക്കാ​ര്‍, എ​ക്സ​റേ ടെ​ക്നീ​ഷ്യ​ന്‍, ഡോ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലു​ള്ള​വ​ര്‍ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​ക്കാ​ര്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള ദി​വ​സ​വേ​ത​നം ന​ല്‍​കു​ന്നു​ള്ളൂ.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ മാ​ത്ര​മാ​ണ് ചി​ല ആ​നു​കൂ​ല്യ​ങ്ങ​ള്‍ മാ​ത്രം അ​നു​വ​ദി​ക്കു​ന്ന​ത്.
ഡോ​ക്ട​ര്‍​മാ​ര്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ വേ​ത​ന​ക്കാ​രാ​യ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തേ ത​സ്തി​ക​യി​ല്‍ പി​എ​സ്‌​സി മു​ഖാ​ന്തി​രം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​മി​ത ജോ​ലി​ഭാ​ര​മാ​ണ് ഏ​ല്‍​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മാ​സ​ത്തി​ല്‍ നാ​ലു​ദി​വ​സ​മേ ഇ​വ​ര്‍​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ആ​ഴ്ച​യി​ലെ അ​വ​ധി പോ​ലും അ​നു​വ​ദി​ക്കു​ന്ന​ത് സ്ഥി​ര​ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി​രി​ക്കും. പ​ല​പ്പോ​ഴും അ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്ന അ​വ​സ്ഥ വ​രെ ഉ​ണ്ടാ​വാ​റു​ണ്ട്.
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്വാ​ബ് എ​ടു​ക്കു​ന്ന​ത് ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷി​ത​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും കി​ട്ടാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ലാ​ബ് ടെ​ക്നീ​ഷ​ന്‍​മാ​രാ​ണ്. ഇ​വ​ര്‍​ക്ക് 325 മു​ത​ല്‍ 475 രൂ​പ വ​രെ ദി​വ​സ വേ​ത​ന​മ​ല്ലാ​തെ ഒ​രാ​നു​കൂ​ല്യ​വും ല​ഭി​ക്കി​ല്ല.
രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ മാ​റേ​ണ്ടി വ​ന്നാ​ല്‍ ആ ​കാ​ല​യ​ള​വി​ല്‍ ഒ​രാ​നു​കൂ​ല്യ​മോ കൂ​ലി​യോ ല​ഭി​ക്കി​ല്ല. കോ​വി​ഡ് ബാ​ധി​ച്ചാ​ലും ഇ​ത് ത​ന്നെ​യാ​ണ് സ്ഥി​തി.