റോ​ഡ് ത​ക​ര്‍​ന്നു, എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ല്ല
Wednesday, October 21, 2020 11:17 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ച​വ​റം മൂ​ഴി, ഒ​റ്റ​ക്ക​ണ്ടം, പ​ന്തി​രി​ക്ക​ര റോ​ഡി​ന്‍റെ റീ​ടാ​റി​ംഗ് ഉ​ട​ന​ടി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ റോ​ഡ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പൂ​ർ​ണമാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഈ ​റോ​ഡി​ന്‍റെ കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​തൊ​ലി​ച്ചു പോ​യി. ദേ​വാ​ല​യ​ങ്ങ​ൾ, ന​ഴ്സ​റി, ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള​ള​താ​ണ് ഈ ​റോ​ഡ്.

ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. മന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എയു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും മു​പ്പ​ത് ല​ക്ഷം രൂ​പ ​റോ​ഡ് റീ​ടാ​റി​ംഗിന് വേ​ണ്ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ റോ​ഡി​ന്‍റെ പ​ണി എ​പ്പോ​ൾ തു​ട​ങ്ങു​മെ​ന്നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ. വാ​ഹ​ന സൗ​ക​ര്യം ന​ന്നേ കു​റ​ഞ്ഞ ഈ ​റൂ​ട്ടി​ൽ ബ​സ്‌ യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടിസി ബ​സും, സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടം നി​ർ​ത്തി​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യി.