വി​ജ​യ​ഗാ​ഥ​യു​മാ​യി "തീ​ര്‍​ത്ഥം'
Wednesday, October 21, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വി​പ​ണി​യി​ല്‍ പു​തു​വി​പ്ല​വ​വു​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍. കോ​ര്‍​പറേ​ഷ​ന്‍ കു​ടും​ബ​ശ്രീ സി​റ്റി​വാ​ട്ട​ര്‍ ഗ്രൂ​പ്പി​ന്‍റെ "തീ​ര്‍​ത്ഥം' കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്‍ വി​ജ​യ​മാ​യി മാ​റി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 കു​പ്പി വെ​ള്ളം വി​റ്റു കൊ​ണ്ടി​രു​ന്ന യൂ​ണി​റ്റി​പ്പോ​ള്‍ 200 കു​പ്പി​വെ​ള്ളം വ​രെ ദി​വ​സേ​ന വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്.
ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബീ​ച്ചു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ തെ​രു​വു ക​ച്ച​വ​ടം നി​ല​ച്ച​തും മ​റ്റു​ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തും ആ​ദ്യം തി​രി​ച്ച​ടി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​സ​ന്ധി നീ​ങ്ങി. കൂ​ടാ​തെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മാ​യ "ജ​ല വാ​ട്ട​റു​മാ​യി' സ​ഹ​ക​രി​ച്ച​തോ​ടെ പ​ദ്ധ​തി കൂ​ടു​ത​ല്‍ നേ​ട്ടം കൈ​വ​രി​ച്ചു. 'ജ​ല വാ​ട്ട​റു​മാ​യി' സ​ഹ​ക​രി​ച്ചു​കൊ​ണ്ട് 200 കു​പ്പി​വെ​ള്ളം കൂ​ടി വി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്.വേ​ന​ല്‍​ക്കാ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ കു​ടും​ബ​ശ്രീ സി​റ്റി വാ​ട്ട​ര്‍ ഗ്രൂ​പ്പ് "തീ​ര്‍​ത്ഥം' കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് . 2017 ജൂ​ണി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. കോ​ര്‍​പ​റേ​ഷ​ന്‍ പ​ഴ​യ കെ​ട്ടി​ട​ത്തി​ന് അ​ടു​ത്താ​ണ് തീ​ര്‍​ത്ഥം പ്ലാ​ന്‍റ് ഉ​ള്ള​ത്. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ക്ലോ​റി​നേ​ഷ​നും ഫി​ല്‍​ട്ട​റു​ക​ളു​മെ​ല്ലാം ചെ​യ്ത് വെ​ള്ളം ശു​ചീ​ക​രി​ച്ചാ​ണ് കു​പ്പി​ക​ളി​ല്‍ നി​റ​ക്കു​ന്ന​ത്. കെ​മി​ക്ക​ല്‍ ട്രീ​റ്റ്മെ​ന്‍റു​ക​ള്‍ ചെ​യ്യു​ന്നി​ല്ല​ന്നെ​താ​ണ് പ്ര​ത്യേ​ക​ത. 25 ല​ക്ഷം മു​ത​ല്‍ മു​ട​ക്കി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ഫ്എ​ല്‍​ടി​സി​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഇ​വ​രാ​ണ്. നേ​ര​ത്തെ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്.
ജ​ല വാ​ട്ട​റു​മാ​യി കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ കൂ​ടെ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി. 20 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 25 രൂ​പ​യാ​ണ് ഇ​വ​ര്‍ ഈ​ടാ​ക്കു​ന്ന​ത്. വി​പ​ണ​യി​ല്‍ 60 രൂ​പ​ക്ക് വ​രെ ഇ​ത് വി​ല്‍​ക്കു​ന്ന​വ​രു​ണ്ട്.
പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മാ​സം 35,000 രൂ​പ വ​രെ മി​ച്ചം ല​ഭി​ക്കു​ന്നു​ണ്ട്. എ​ട്ട് സ്ത്രീ​ക​ള്‍ ചേ​ര്‍​ന്നാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം. വി. ​ല​ത, രാ​ജ​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം.
തീ​ര്‍​ത്ഥം കു​ടി​വെ​ള്ളം മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യു​ടെ ഇ​നി ബു​ക്ക് ചെ​യ്യാ​നാ​കും. മൊ​ബൈ​ല്‍ പ്ലേ ​സ്റ്റോ​റി​ല്‍ ജ​ല വാ​ട്ട​ര്‍ എ​ന്നൊ​രു ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് വ​ഴി​യ ബു​ക്ക് ചെ​യ്താ​ല്‍ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ എ​ത്തി​ച്ച് ന​ല്‍​കും.