ബാ​ല​സ​ഭ കൂ​ട്ടു​കാ​രെ അ​നു​മോ​ദി​ച്ചു
Friday, October 23, 2020 12:26 AM IST
താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ന​ട​ത്തി​യ വി​വി​ധ ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ലെ ബാ​ല​സ​ഭ കൂ​ട്ടു​കാ​രെ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ സ്‌​നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് ബാ​ലി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജി​ല്ലാ ത​ല പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി വി​ജ​യി​ക​ളാ​യ ഇ​രു​പ​താം വാ​ര്‍​ഡി​ലെ കു​ട്ടി​പ​ട്ടാ​ളം ബാ​ല​സ​ഭ അം​ഗ​മാ​യ ആ​യി​ല്യ കൃ​ഷ്ണ, പ​തി​നേ​ഴാം വാ​ര്‍​ഡി​ലെ സ്‌​നേ​ഹ ബാ​ല​സ​ഭ അം​ഗ​മാ​യ സി​യ സ​മ​ദ്, ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ബാ​ല​സ​ഭ കൂ​ട്ടു​കാ​ര്‍​ക്കാ​യി ന​ട​ത്തി​യ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ​തി​നാ​ലാം വാ​ര്‍​ഡി​ലെ ന​ക്ഷ​ത്ര ബാ​ല​സ​ഭ അം​ഗ​മാ​യ സോ​ന എ​സ് നാ​യ​ര്‍ എ​ന്നി​വ​രെ​യാ​ണ് ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍.​രാ​കേ​ഷ് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, എം.​ഇ.​ജ​ലീ​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഇ​ന്‍​ചാ​ര്‍​ജ്ജ് ഷീ​ബ​സ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു