ക​ര​നെ​ല്‍ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Friday, October 23, 2020 12:26 AM IST
പേ​രാ​മ്പ്ര : സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ക​ര​നെ​ല്‍ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. ചാ​ത്തോ​ത്ത് കു​ന്നു​മ്മ​ല്‍ പ്ര​ദേ​ശ​ത്താ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് അം​ഗം ഇ​ന്ദി​ര പ്ര​കാ​ശ്, വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​രാ​ജ​ന്‍, സി.​കെ. ഷീ​ബ, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.