കേ​സ് ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​ണ്ടാ​ക്കി​യ​തെ​ന്ന് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ
Friday, October 23, 2020 12:33 AM IST
മ​ല​പ്പു​റം: ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ. എം​ഇ​എ​സ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന​താ​ണ് കേ​സ്. ഇ​തു പ​ത്തു വ​ർ​ഷം മു​ന്പ് എം​ഇ​എ​സി​നു ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം മ​ല​പ്പു​റ​ത്തു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭൂ​മി വാ​ങ്ങാ​നാ​യി അ​ഡ്വാ​ൻ​സ് കൊ​ടു​ത്ത പ​ണം ഇ​ട​പാ​ട് ന​ട​ക്കാ​തെ സം​ഘ​ട​ന​യ്ക്ക് തി​രി​ച്ചു​കി​ട്ടി​യ​താ​ണ്. ചെ​ക്ക് വ​ഴി​യാ​ണ് പ​ണം കൊ​ടു​ത്ത​തും വാ​ങ്ങി​യ​തും. നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്താ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നും ഫ​സ​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.
ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ്. പ​രാ​തി​ക്കാ​ര​നാ​യ എം.​കെ. ന​വാ​സി​നെ എം​ഇ​എ​സി​ൽനി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണ്. ആ​ദ്യം കോ​ട​തി​യി​ൽ പോ​യ​പ്പോ​ൾ കേ​സ് എ​ടു​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞു ത​ള്ളി​യ​താ​ണ്. പി​ന്നീ​ടാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഈ ​കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​രാ​തി കൊ​ടു​ത്ത​ത്. കോ​ട​തി എം​ഇ​എ​സി​ന്‍റെ ഭാ​ഗം കേ​ട്ടി​ട്ടി​ല്ല.

ഇ​പ്പോ​ൾ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ​ൻ.​എം. മു​ജീ​ബ് റ​ഹ്‌​മാ​ൻ ഇ​ക്കാ​ല​യ​ള​വി​ലെ​ല്ലാം ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ന്നും അ​ദ്ദേ​ഹം പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് എ​ന്ന നി​ല​യി​ലു​ള്ള സ്വാ​ധീ​നം ദു​രു​പ​യോ​ഗം ന​ട​ത്തി​യ​തി​ന് നാ​ലു മാ​സം മു​ന്പ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​ണ്. ഇ​പ്പോ​ൾ ന​ട​ത്തി​യ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​കും. കേ​സ് വ​ന്ന​തു​കൊ​ണ്ടു മാ​ത്രം രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ഫ​സ​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, അ​ഡ്വ. ന​സീ​ർ, കു​ഞ്ഞു മൊ​യ്തീ​ൻ, ട്ര​ഷ​റ​ർ ക​ട​വ​നാ​ട് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.