അ​ന​ധി​കൃ​ത ക​ടത്ത്: ലോ​റി​ക​ളും ജെ​സി​ബി​ക​ളും പി​ടി​ച്ചെ​ടു​ത്തു
Friday, October 23, 2020 11:04 PM IST
കൊ​യി​ലാ​ണ്ടി: പു​ഴ മ​ണ​ൽ,മ​ണ്ണ് ഖ​ന​ന​ത്തി​നെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ സി.​പി.​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വ​ണ്ണൂ​ർ വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത​മാ​യി പു​ഴ മ​ണ​ൽ ക​ട​ത്തി​യ ഒ​രു​ടി​പ്പ​ർ ലോ​റി​യും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ ക​ട​ത്തി​യ അ​ഞ്ച് ടി​പ്പ​ർ​ലോ​റി​ക​ളും, ക​രി​ങ്ക​ല്ല് ക​ട​ത്തി​യ ര​ണ്ട് ടി​പ്പ​ർ ലോ​റി​ക​ളും, ഖ​ന​ത്തി​നു​പ​യോ​ഗി​ച്ച ര​ണ്ട് ജെ​സി​ബി​ക​ളും പി​ടി​ച്ചെ​ടു​ത്തു.​

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ത്യേ​ക സ്ക്വാ​ക്വാ​ഡ് രൂ​പീ​ക​രി​ച്ച​താ​യും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഇ.​ദി​ൽ​ഷാ​ദ്, പി.​കെ.​ലാ​ഹി ക്,, ​സി.​പി.​ലി​തേ​ഷ്, കെ.​കെ.​വി​നോ​ദ് സി ​പി.​പ്ര​കാ​ശ​ൻ, വി.​ടി.​ബി​നു, നി​ജി​ൽ​രാ​ജ്, ജോ​ഷി ജോ​സ്, സു​ഭീ​ഷ് നേ​തൃ​ത്വം ന​ൽ​കി.