ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം കേ​ര​ള​ത്തി​ന് മാ​തൃ​ക​: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ
Friday, October 23, 2020 11:04 PM IST
ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് അ​ഞ്ച് വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഡോ​ക്യു​മെ​ന്‍റ​റി 'സാ​ക്ഷ്യം' പ്ര​കാ​ശ​നം ചെ​യ്തു. 2019-2020 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​തി​ല്‍ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ വ​ന്യ ജീ​വി​ക​ളി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ പ​ഞ്ചാ​യ​ത്ത്, ജി​ല്ല​യി​ലെ ആ​ദ്യ കേ​ര​ഗ്രാ​മം, അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി ജി​ല്ല​യി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കി.
ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​നം 'ഹ​രി കി​ര​ണം' പ​ദ്ധ​തി​യി​ല്‍ ര​ണ്ടു ത​വ​ണ സം​സ്ഥാ​ന അ​വാ​ര്‍​ഡ്, മാ​സി​ക വെ​ല്ലു വി​ളി നേ​രി​ടു​ന്ന ബാ​ല​കൗ​മാ​ര​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ സം​ര​ഭ​മാ​യ 'കൈ​ത്തി​രി' പ​ദ്ധ​തി, പ​ഞ്ച​ക​ര്‍​മ്മ പ​ദ്ധ​തി യൂ​ണി​റ്റ് സ്ഥാ​പി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ പ​ഞ്ചാ​യ​ത്ത്, ദേ​ശീ​യ-​അ​ന്ത​ര്‍ ദേ​ശീ​യ കാ​യി​ക​മേ​ള​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നു കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന താ​ര​ങ്ങ​ളി​ലൂ​ടെ സ്വ​ര്‍​ണ്ണ​മ​ട​ക്കം നി​ര​വ​ധി മെ​ഡ​ലു​ക​ള്‍, കെ​പ്‌​കോ ആ​ശ്ര​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ജി​ല്ല​യി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്ത്, ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫൈ​ഡ് പ​ഞ്ചാ​യ​ത്തും മൃ​ഗാ​ശു​പ​ത്രി​യും തു​ട​ങ്ങി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ ഒ​ട്ട​ന​വ​ധി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​താ​ണ് ഡോ​ക്യു​മെ​ന്‍റ​റി.
കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ദേ​ശീ​യ ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​ജെ. മാ​ത്യു​വി​ന് ന​ല്‍​കി ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ചെ​യ്തു. ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും എ​ത്തി​പ്പെ​ടാ​നും പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ട്ടി​പ്പാ​റ​യി​ലും ക​രി​ഞ്ചോ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ങ്ങ​ള്‍, കോ​വി​ഡ് -19 ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​യ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​ശം​സ​നീ​യ​മാ​ണ​മാ​ണെ​ന്ന് എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മ​ദാ​രി ജു​ബൈ​രി​യ, പി.​സി.​തോ​മ​സ്, ബേ​ബി ബാ​ബു, മെ​മ്പ​ര്‍​മാ​രാ​യ എ.​ടി.​ഹ​രി​ദാ​സ​ന്‍, വ​ത്സ​ല ക​ന​ക​ദാ​സ്, ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, എ.​വി. ലോ​ഹി​താ​ക്ഷ​ന്‍, മേ​രി കു​ര്യ​ന്‍, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​രാ​ജ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് നി​ര്‍​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ.​കെ.​പ്ര​വീ​ണ്‍, ഡോ.​സി.​കെ.​ഷാ​ജി​ബ്, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​കെ.​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​സി. വാ​സു, കെ.​കെ അ​പ്പു​ക്കു​ട്ടി, എ​ന്‍.​ര​വി, കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.