മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ: ഫാ.​റോ​യി ​ക​ണ്ണ​ഞ്ചി​റ
Friday, October 23, 2020 11:05 PM IST
കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ന്‍റെ കാ​വ​ൽ ഭ​ട​ന്മാ​രാ​യി അ​തി​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഓ​രോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഉ​ള്ള​ത് എ​ന്ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​റോ​യി ക​ണ്ണ​ഞ്ചി​റ.​സ്വ​കാ​ര്യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ളു​ടെ നി​ജ​സ്ഥി​തി ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും എ​പ്പോ​ഴും സ​ത്യ​ത്തി​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​തി​നും ന​മു​ക്ക് ക​ഴി​യ​ണം.​
സ​ഹോ​ദ​ര​നി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ ക​ഴി​യു​ന്ന ആ​ഴ​മേ​റി​യ മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​റു​ക​യാ​ണ് ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേരി, കോ​ട​ഞ്ചേ​രി, തോ​ട്ടു​മു​ക്കം റീ​ജി​യ​ൻ നേ​തൃ​ത്വ സം​ഗ​മ വെ​ബി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​മ​ര​ശേരി ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ത്യു മാ​വേ​ലി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി ഫാ.​ഏ​ബ്ര​ഹാം കൊ​ച്ചി​ലാ​ത്ത്, ഡി​എ​ഫ്സി താ​മ​ര​ശേരി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര,ഡി ​എ​ഫ് സി ​താ​മ​ര​ശേരി സോ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട്ടു​കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, താ​മ​ര​ശേരി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് തു​രു​ത്തി​മ​റ്റം, കോ​ട​ഞ്ചേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മോ​ളോ​ത്ത്, ഡി​എ​ഫ്സി തോ​ട്ടു​മു​ക്കം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കി​ഴ​ക്ക​യി​ൽ, ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, പ്രി​ൻ​സി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.