വി.​പി. മ​ര​യ്ക്കാ​രെ അ​നു​സ്മ​രി​ച്ചു
Friday, October 23, 2020 11:05 PM IST
കോ​ഴി​ക്കോ​ട്: ഐ​എ​ന്‍​ടി​യു​സി മു​ന്‍ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​പി. മ​ര​യ്ക്കാ​രി​നെ 23-ാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു. വി.​പി. മ​ര​യ്ക്കാ​ര്‍ അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗം ഐ​എ​ന്‍​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ഡോ.​എം.​പി പ​ത്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. മ​ര​യ്ക്കാ​രു​ടെ പേ​രി​ല്‍ അ​നു​സ്മ​ര​ണ സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ മി​ക​ച്ച ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘാ​ട​ക​നു​ള്ള പു​ര​സ്‌​കാ​രം ഐ​എ​ന്‍​ടി​യു​ടി ദേ​ശീ​യ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സാ​ല​റീ​ഡ് എം​പ്ലോ​യീ​സ് ആ​ന്‍റ് പ്രൊ​ഫ​ഷ​ണ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ബീ​രാ​ന് ഡോ. ​എം.​പി പ​ത്മ​നാ​ഭ​ന്‍ സ​മ്മാ​നി​ച്ചു.​വി.​പി. മ​ര​യ്ക്കാ​ര്‍ അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.