റ​വ​ന്യൂ​രേ​ഖ​ക​ൾ അ​നു​വ​ദി​ക്ക​ൽ: ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ചു
Friday, October 23, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: ഭൂ​നി​കു​തി സം​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ലെ വ​നം​വ​കു​പ്പി​ന്‍റെ ആ​ക്ഷേ​പ​മു​ള്ള ഭൂ​മി​യു​ടെ ഇ​പ്പോ​ഴ​ത്തെ കൈ​വ​ശ​ക്കാ​ർ​ക്ക് കൈ​വ​ശ​രേ​ഖ​ക​ൾ, ത​ണ്ട​പ്പേ​ർ എ​ന്നീ റ​വ​ന്യൂ​രേ​ഖ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ,കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ, പെ​രു​വ​ണ്ണാ​മൂ​ഴി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ചു. ഭൂ​മി കൈ​വ​ശ​ക്കാ​ർ​ക്ക് റ​വ​ന്യൂ​രേ​ഖ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് റ​വ​ന്യൂ​രേ​ഖ​ക​ൾ അ​നു​വ​ദി​ക്കാ​ത്ത പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

സ്റ്റോ​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്ത​ണമെന്ന്

കോ​ഴി​ക്കോ​ട് :പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ എ​ക്‌​സ്പ്ര​സു​ക​ളാ​ക്കു​മ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും യാ​ത്ര​ചെ​യ്യാ​നെ​ത്തു​ന്ന മു​ക്കാ​ളി, നാ​ദാ​പു​രം റോ​ഡ്, ഇ​രി​ങ്ങ​ല്‍, വെ​ള്ള​റ​ക്കാ​ട്, ചേ​മ​ഞ്ചേ​രി, വെ​ള്ള​യി​ല്‍ റെ​യി​ല്‍​വേ ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പ്ര​ദീ​പ് ചോ​മ്പാ​ല ആ​വ​ശ്യ​പ്പെ​ട്ടു.