കേ​ളോ​ത്തു​വ​യ​ലി​ൽ തെ​രു​വുനാ​യ ശ​ല്യം; ആ​ടു​ക​ളെ ആ​ക്ര​മി​ച്ച് കൊ​ന്നു
Sunday, October 25, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ളോ​ത്തു​വ​യ​ൽ - ക​ണ്ണാ​ടി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷം. കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന തെ​രു​വ് നാ​യ​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണാ​ടി​പ്പാ​റ​യി​ലെ ചാ​മ​ക്കാ​ല മു​ഹ​മ്മ​ദി​ന്‍റെ ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ ആ​ക്ര​മി​ച്ചു കൊ​ന്നു.
കൂ​ടാ​തെ പാ​ലാം​പ​ടി​യി​ൽ ഫാ​ത്തി​മ​യു​ടെ ഏ​ഴ് അ​ടു​ക​ൾ​ക്ക് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഒ​രു മാ​സം മു​ന്പ് ഇ​വി​ടെ​യു​ള്ള ക​ർ​ഷ​ക​ൻ നെ​ടു​മ​ല ബി​ജു​വി​ന്‍റെ ആ​ടി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും തെ​രു​വുനാ​യ​ക​ൾ ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ഗ്രാം​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.