വാ​ര്‍​ഡ് അംഗത്തിന് സ്വീ​ക​ര​ണം ന​ല്‍​കി
Monday, October 26, 2020 11:15 PM IST
താ​മ​ര​ശേ​രി: മി​ക​ച്ച രീ​തി​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ടോ​ണ പത്താം വാ​ര്‍​ഡ് അംഗം റ​സീ​ന സി​യാ​ലി​ക്ക് ക​രി​ങ്ങ​മ​ണ്ണ പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും കെ.​എം. അ​ഷ്റ​ഫ് നി​ര്‍​വ്വ​ഹി​ച്ചു.
കു​ന്നം​വ​ള്ളി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, എ.​കെ. അ​ബ്ബാ​സ്, അ​ഷ്റ​ഫ് ബി​ച്ച്യോ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട്, ഉ​മാ​ദേ​വി, സ​ല്‍​മാ​ന്‍ അ​രീ​ക്ക​ന്‍, എം.​എം.​സ​ലീം, എ.​കെ.​സ​ലീം, അ​ഷ്റ​ഫ് നെ​രോ​ത്ത്, ദാ​മോ​ദ​ര​ന്‍, എം.​എം.​മു​സ​മ്മി​ല്‍, അ​ഷ്റ​ഫ്, അ​നി​ല്‍, ഉ​ണ്ണി, ബീ​രാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.