നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ആ​രം​ഭി​ച്ചു
Tuesday, October 27, 2020 11:14 PM IST
പേ​രാ​മ്പ്ര: റീ​ജ്യ​ന​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പേ​രാ​മ്പ്ര പൈ​തോ​ത്ത് റോ​ഡി​ല്‍ ര​ണ്ടാ​മ​ത്തെ നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ആ​രം​ഭി​ച്ചു. ബാ​ങ്കി​ന്‍റെ മാ​ര്‍​ക്ക​റ്റ് ബ്രാ​ഞ്ചി​ന് സ​മീ​പ​മാ​ണ് നീ​തി മെ​ഡി​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന വി​ധ​ത്തി​ല്‍ 10 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ളും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.
മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ബേ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ന്‍ അ​ടി​യോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ദ്യ​വി​ല്‍​പ്പ​ന ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. രാ​ജീ​വ​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഇ.​പി. ഇ​ബ്രാ​ഹിം, സി.​കെ. ച​ന്ദ്ര​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ത​ണ്ടോ​റ​പ്പാ​റ, സെ​ക്ര​ട്ട​റി സു​ധീ​ഷ് കു​മാ​ര്‍, സി.​പി. പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൃ​ഷി ന​ശി​പ്പി​ച്ച സം​ഭ​വം: വീ​ഫാം പ്ര​തി​ഷേ​ധി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്തെ ക​ർ​ഷ​ക​ൻ ജോ​ൺ​സ​ൺ അ​രു​മ​ന​യു​ടെ വാ​ഴ, ക​പ്പ ,ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ഫാം ക​മ്മ​റ്റി യോ​ഗം പ്ര​തി​ക്ഷേ​ധി​ച്ചു. തോ​മ​സ് വെ​ളി​യം​കു​ളം, ജോ​ൺ​സ​ൺ ക​ക്ക​യം, മു​ജീ​ബ് ക​ക്ക​യം, സു​നി​ൽ പാ​റ​പ്പു​റ​ത്ത്, പി.​ടി. ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കി​ട്ട​പാ​റ ബാ​ങ്ക് ബ​സ് സ​ർ​വീ​സ് ഇ​ന്നു പു​നരാ​രം​ഭി​ക്കും

ച​ക്കി​ട്ട​പാ​റ: കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​നം കാ​ര​ണം നി​ർ​ത്തി​വച്ച ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ര​ണ്ടു ബ​സും ഇ​ന്നു മു​ത​ൽ പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ - ചെ​മ്പ്ര -പേ​രാ​മ്പ്ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണെ​ന്നു ബാ​ങ്ക​ധി​കൃ​ത​ർ അ​റി​യി​ച്ചു.