പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് വി​ത​ര​ണ​ത്തി​നാ​യു​ള്ള 107.1164 ഹെ​ക്ട​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി വ​നം​വ​കു​പ്പ് റ​വ​ന്യൂ​വ​കു​പ്പി​ന് കൈ​മാ​റി
Wednesday, October 28, 2020 11:33 PM IST
നി​ല​ന്പൂ​ർ: ഭൂ​ര​ഹി​ത​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച നി​ല​ന്പൂ​ർ നോ​ർ​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് കീ​ഴി​ലെ 107.1164 നി​ക്ഷി​പ്ത വ​ന​ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി. വ​ന​ഭൂ​മി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന തൃ​ക്കൈ​ക്കു​ത്ത്, നെ​ല്ലി​പ്പൊ​യി​ൽ, അ​ത്തി​ക്ക​ൽ എ​ന്നീ വ​ന​ഭൂ​മി​ക​ളാ​ണ് വ​നം വ​കു​പ്പി​ൽ നി​ന്ന് റ​വ​ന്യൂ​വ​കു​പ്പി​ന് കൈ​മാ​റി​യ​ത്.

നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ തൃ​ക്കൈ​ക്കു​ത്ത് ബി​റ്റി​ലെ 6.5964 ഹെ​ക്ട​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യും അ​ക​ന്പാ​ടം വി​ല്ലേ​ജി​ൽ അ​ത്തി​ക്ക​ൽ ബി​റ്റി​ലെ 11.52 ഹെ​ക്ട​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യും കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജി​ൽ നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി ബി​റ്റ് 89.00 ഹെ​ക്ട​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യു​മാ​ണ് വ​നം വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ള്ള​ത്. വ​ന​ഭൂ​മി​ക​ൾ ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 2003, 2004 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്.

തൃ​ക്കൈ​ക്കു​ത്ത് ബി​റ്റ്, നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി ബി​റ്റ് എ​ന്നീ വ​ന​ഭൂ​മി​ക​ൾ നി​ല​ന്പൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി.​ര​വീ​ന്ദ്ര​നാ​ഥ​നി​ൽ നി​ന്നും അ​ത്തി​ക്ക​ൽ ബി​റ്റ് വ​ന​ഭൂ​മി എ​ട​വ​ണ്ണ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ. ​ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സി​ൽ നി​ന്നു​മാ​ണ് നി​ല​ന്പൂ​ർ ഭൂ​പ​രി​ഷ്ക​ര​ണ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ എ.​ജ​യ​ശ്രീ ഏ​റ്റു​വാ​ങ്ങി​യ​ത്.

ഭൂ​രേ​ഖ​ക​ളു​ടെ കൈ​മാ​റ്റ ച​ട​ങ്ങി​ൽ ഫോ​റ​സ്റ്റ് മി​നി സ​ർ​വേ​യ​ർ ടി.​പി.​സു​രേ​ഷ് ബാ​ബു, ഡി​വി​ഷ​ൻ സ​ർ​വേ​യ​ർ സി. ​വി​ന​യ​ച​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​പി.​പ്ര​ദീ​പ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​സി. ശ​ശി​ഭൂ​ഷ​ണ്‍, താ​ലൂ​ക്ക് സ​ർ​വേ​യ​ർ രാ​ജീ​വ്, നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി​ജു ഫി​ലി​പ്പോ​സ്, അ​ക​ന്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ച്ച്.​എ. ഷ​മീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ന​ഭൂ​മി​ക​ൾ ഗ​താ​ഗ​ത​സൗ​ക​ര്യ​ത്തോ​ടു​കൂ​ടി പ്ലോ​ട്ടു​ക​ളാ​ക്കി തി​രി​ച്ച് അ​തി​ര​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

തൃ​ക്കൈ​ക്കു​ത്ത് ബി​റ്റ് 10 സെ​ന്‍റ് വീ​ത​മു​ള്ള 143 പ്ലോ​ട്ടു​ക​ളാ​ക്കി​യും അ​ത്തി​ക്ക​ൽ ബി​റ്റ് ക​ക​ക 20 സെ​ന്‍റ് വീ​ത​മു​ള്ള 119 പ്ലോ​ട്ടു​ക​ളാ​ക്കി​യും നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി ബീ​റ്റ് ക 20 ​സെ​ന്‍റ് വീ​ത​മു​ള്ള 992 പ്ലോ​ട്ടു​ക​ളാ​ക്കി​യും മാ​റ്റി​യി​ട്ടു​ണ്ട്. എ​ല്ലാ പ്ലോ​ട്ടു​ക​ളി​ലും ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭൂ​മി ല​ഭി​ച്ച പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ ജീ​വി​തോ​പാ​ധി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഗ്രോ ഫോ​റ​സ്ട്രി കൃ​ഷി രീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കും.

നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന തൃ​ക്കൈ​ക്കു​ത്ത്, അ​ത്തി​ക്ക​ൽ ബി​റ്റ് , നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി ബി​റ്റ് എ​ന്നീ വ​ന​ഭൂ​മി​ക​ൾ പ​തി​ച്ച് ല​ഭി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച് ഐ​ടി​ഡി​പി നി​ല​ന്പൂ​ർ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇ​തു പ്ര​കാ​രം ഭൂ​മി പ​തി​ച്ച് ല​ഭി​ക്കു​ന്ന​തി​നാ​യി 1709 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ; വീ​ട് ഉ​ണ്ടെ​ങ്കി​ലും ഭൂ​മി ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ; നാ​മ​മാ​ത്ര അ​ള​വി​ൽ ഭൂ​മി​യു​ള്ള​വ​ർ എ​ന്നീ ക്ര​മ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി അ​പേ​ക്ഷ​ക​ർ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കും.