കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണം; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ത​ട​ഞ്ഞു
Wednesday, October 28, 2020 11:33 PM IST
മു​ക്കം: ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ടു​ക​ൾ ക​യ​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ത​ട​ഞ്ഞു. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് തേ​ക്കും​കു​റ്റി​യി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ തേ​ക്കും​കു​റ്റി വാ​ർ​ഡി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​ഴാം വാ​ർ​ഡ് താ​മ​സ​ക്കാ​ര​നാ​യ എ​ട്ടാം വാ​ർ​ഡി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചു കൊ​ണ്ട് വീ​ടു​ക​യ​റി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

പ്ര​ചാ​ര​ണം ന​ട​ത്തി​യ അ​ള്ളി, ഈ​പ്പ​ൻ കു​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു.