കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് പൊ​ളി​ക്കി​ല്ല
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തി​യ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ മാ​ലൂ​ർ​കു​ന്നി​ലെ വീ​ട് പൊ​ളി​ക്കേ​ണ്ടി വ​രി​ല്ല.​പ​ക​രം പി​ഴ​യൊ​ടു​ക്കി​യാ​ല്‍ മ​തി​യെ​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

ഇ​ത​നു​സ​രി​ച്ച് പു​തു​ക്കി​യ പ്ലാ​ന്‍ എം​എ​ല്‍​എ അം​ഗീ​കാ​ര​ത്തി​നാ​യി കോ​ര്‍​പ​റേ​ഷ​ന് സ​മ​ര്‍​പ്പി​ച്ചു. മൂ​വാ​യി​രം സ്ക്വ​യ​ര്‍​ഫീ​റ്റി​നു ന​ല്‍​കി​യ അ​നു​മ​തി​യി​ല്‍ 5600 സ്ക്വ​യ​ര്‍​ഫീ​റ്റ് വീ​ട് നി​ര്‍​മി​ച്ചെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ഒ​രാ​ഴ്ച മു​ൻ​പ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച കോ​ർ​പ​റേ​ഷ​ൻ വീ​ട് പൊ​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു.