സി​പി​എം കേ​ര​ള​ത്തോ​ട് മാ​പ്പു പ​റ​യ​ണം: പി.​കെ. ഫി​റോ​സ്
Thursday, October 29, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: മ​യ​ക്കു മ​രു​ന്ന് കേ​സി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോടി​യേ​രി അ​റ​സ്റ്റി​ലാ​യ​ത് മ​യ​ക്കു മ​രു​ന്ന് ലോ​ബി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.
ബി​നീ​ഷ് കൊ​ടി​യേ​രി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​യ​ക്കു മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്താ​ൻ അ​നൂ​പ് മു​ഹ​മ്മ​ദ് ബം​ഗ​ളൂ​രി​ൽ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങി​യ​തെ​ന്നും അ​തേ വ​ർ​ഷം ബി​നീ​ഷ് കോ​ടി​യേ​രി ബം​ഗ​ളൂ​രി​ൽ മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന​വും ഫി​നാ​ൻ​സ് ക​മ്പ​നി​യും തു​ട​ങ്ങി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ യൂ​ത്ത് ലീ​ഗ് പു​റ​ത്ത് വി​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണം ന​ൽ​കി​യ​ത് ക​ട​മാ​യി​ട്ടാ​ണെ​ന്നും ത​ന്‍റെ പേ​രി​ൽ ക​മ്പ​നി​ക​ൾ ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു ബി​നീ​ഷ് പ്ര​തി​ക​രി​ച്ച​ത്. ഇ​തെ​ല്ലാം ക​ള​വാ​ണെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന് ഇ​നി ഒ​ഴി​ഞ്ഞു മാ​റാ​നാ​വി​ല്ല. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ബി​നീ​ഷ് ഈ ​സാ​മ്രാ​ജ്യം മു​ഴു​വ​ൻ കെ​ട്ടി​പ്പ​ടു​ത്ത​ത്. മ​യ​ക്കു മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മാ​യി ചേ​ർ​ന്ന് ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കു​മ​ര​ക​ത്ത് നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണം പോ​ലും പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ന് സി​പി​എം കേ​ര​ള​ത്തോ​ട് മാ​പ്പു പ​റ​യ​ണം.