തി​രു​വ​ന്പാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി ബാ​ഹു​ല്യം
Tuesday, November 24, 2020 11:22 PM IST
തി​രു​വ​ന്പാ​ടി : കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് കൂ​ന്പാ​റ​യി​ൽ നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബാ​ഹു​ല്യം മൂ​ലം ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ല​വി​ൽ എ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി മു​ന്ന​ണി​ക​ൾ ആ​യ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്പോ​ൾ മു​ന്ന​ണി​ക്ക​ക​ത്ത് ഘ​ട​ക​ക​ക്ഷി​ക​ളി​ൽ പെ​ട്ട​വ​രും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്നു എ​ന്നു​ള്ള പ്ര​ത്യേ​ക​ത​യും ​വാ​ർ​ഡി​ൽ ഉ​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ജോ​ണ്‍​സ​ണ്‍ കു​ള​ത്തി​ങ്ക​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ലി​ന്‍റോ ജോ​സ​ഫും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും മ​ത്സ​രി​ക്കു​ന്നു. സി​പി​ഐ സ്വ​ത​ന്ത്ര​നാ​യി ഹം​സ ക​ട​ക്കാ​ട​ൻ, ഹം​സ വി​ള​ഞ്ഞി​പ്ലാ​വ​ൻ, ജോ​ർ​ജ് കു​രീ​ക്കാ​ട്ടി​ൽ, ജോ​ർ​ജ് പു​ല​ക്കു​ടി, മാ​ത്യു പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ ആ​യും മ​ത്സ​രി​ക്കു​ന്നു. അ​ഞ്ചോ​ളം ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ന്പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും പ്ര​ധാ​ന പ്ര​ശ്നം നി​ര​വ​ധി ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ത്തി​ട്ടും ഉ​ന്ന​ത സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി കോ​റി​ക​ൾ ആ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
നി​ല​വി​ലെ ക്വാ​റി വി​രു​ദ്ധ സ​മ​ര സ​മി​തി​യു​ടെ ആ​ളു​ക​ൾ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ ആ​യി മ​ത്സ​ര​രം​ഗ​ത്ത് ഉ​ള്ള​പ്പോ​ൾ ക്വാ​റി വി​രു​ദ്ധ സ​മ​ര സ​മി​തി​യു​ടെ സ്വ​യം​പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ഥി​യാ​യി മാ​ത്യു പു​ളി​മൂ​ട്ടി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.