കൂ​രാ​ച്ചു​ണ്ടി​ല്‍ ലീ​ലാ​മ്മ ജോ​സ​ഫ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന്
Wednesday, November 25, 2020 10:04 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ലീ​ലാ​മ്മ ജോ​സ​ഫ് പു​ത്തേ​ട്ട്പ​ട​വി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ​ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ മ​ല്‍​അ​സ​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു വാ​ര്‍​ഡു​ക​ളി​ല്‍ പാ​ര്‍​ട്ടി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും നേ​താ​ക്ക​ളാ​യ​ജോ​സ് ചെ​റു​ക്കാ​വി​ല്‍, ബെ​ന്നി പു​തി​യാ​പ​റ​മ്പി​ല്‍ ബി​നു കോ​ത​മ്പ​നാ​നി ഫി​ലി​പ്പ് താ​ന്നി​യാ​നി​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​നും സ്ഥാ​നാ​ര്‍​ഥി​യു​ണ്ട്. ത​ര്‍​ക്കും തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ത​ങ്ങ്ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് േന​താ​ക്ക​ള്‍ അ​റി​യി​ച്ചു.