ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു വാ​ഹ​നം മാ​ത്രം
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു വാ​ഹ​നം മാ​ത്ര​മേ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ക്കൂ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി നാ​ല് വാ​ഹ​ന​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍, മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി പ​ര​മാ​വ​ധി നാ​ല് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ക്കു​ക.​
ഇ​വ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ള്‍ അ​നു​വ​ദി​ക്കും.​പ്ര​സ്തു​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​ക​ളി​ല്‍ നി​ന്നും മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.​പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ​ത്തി​ലും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ലു​മാ​ണെ​ന്ന് ക​ര്‍​ശ​ന​മാ​യി ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.