ക്വാ​റ​ന്‍റൈ​​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി
Thursday, November 26, 2020 11:49 PM IST
പേ​രാ​മ്പ്ര : ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര യൂ​ണി​റ്റ് ക​മ്മി​റ്റി. കു​ല​തൊ​ഴി​ലും നി​ത്യ വൃ​ത്തി​യു​മെ​ടു​ത്ത് ഉ​പ​ജീ​വ​നം ക​ഴി​ച്ചു പോ​രു​ന്ന​വ​ര്‍ ക്വാ​റ​ന്‍റ​യി​നി​ലാ​യ​തോ​ടെ അ​വ​ര്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി വ്യാ​പാ​രി​ക​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു.
ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും ധാ​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ത്തി​ച്ചു ന​ല്‍​കി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​കെ ച​ന്ദ്ര​ന്‍, വി.​കെ ഭാ​സ​ക​ര​ന്‍. ബി.​എം. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​സ്‌​ക് ച​ല​ഞ്ച്

താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ജെ​ആ​ര്‍​സി ക​രു​ത​ലി​നൊ​രു കൈ​താ​ങ്ങ് മാ​സ്‌​ക് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ സ്വ​രൂ​പി​ച്ച മാ​സ്‌​കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ടം എ​ഇ​ഒ​യും ജെ​ആ​ര്‍​സി ചെ​യ​ര്‍​മാ​നു​മാ​യ വി. ​മു​ര​ളീ​കൃ​ഷ്ണ​ന്‍ നി​ര്‍​വഹി​ച്ചു.
സ​ബ് ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ര്‍​മാ​രാ​യ, ന​ഫീ​സ, ജോ​സ് തു​രു​ത്തി​മ​റ്റം, റൈ​ഹാ​ന​ത്ത്, ഐ​ആ​ര്‍​സി​എ​സ് പ്ര​തി​നി​ധി പി.​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.