മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Thursday, November 26, 2020 11:49 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.
കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നും സം​സ്ക​രി​ക്കാ​നും ബ​ന്ധു​ക്ക​ൾ ത​യാറാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം 1994 ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​ര​വും മു​ൻ​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​ര​വും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യു​ടെ​താ​ണെ​ന്ന് നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.​മ​ര​ണം സം​ഭ​വി​ച്ച് പ​ര​മാ​വ​ധി 10 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്ക​പ്പെ​ട്ടു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ​താ​ണ്.
ആ​ശു​പ​ത്രി​ക​ളി​ൽ വ​ച്ച് കോ​വി​ഡ് രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ ആ ​വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​യെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ക്ക​ണം. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ ത​യാറ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങാ​നും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം സം​സ്ക​രി​ക്കേ​ണ്ട​ത്.​പൊ​തു​ശ്മ​ശാ​ന​ങ്ങ​ളി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൃ​ത​ദേ​ഹം പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മ​റ്റേ​തെ​ങ്കി​ലും പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്ക​ണം.
ഉ​റ്റ​വ​രും ബ​ന്ധു​ക്ക​ളു​മി​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കേ​ണ്ട ചു​മ​ത​ല കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ്.