അ​ഞ്ചാം​ ക്ലാ​സുകാ​ര​ന്‍റെ ക​ര​നെ​ല്‍​കൃ​ഷി വി​ള​വെ​ടു​ത്തു
Thursday, November 26, 2020 11:49 PM IST
താ​മ​ര​ശേ​രി: അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ പൊ​ന്ന​ടം ചാ​ലി​ല്‍ ഇ​ഷാ​ന്‍ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട ക​ര​നെ​ല്‍​കൃ​ഷി​വി​ള​വെ​ടു​ത്തു.
നി​ല​മൊ​രു​ക്കു​ന്ന​ത് മു​ത​ല്‍ കൊ​യ്ത്ത് വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ്വ​യം ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് ഈ ​മി​ടു​ക്ക​ന്‍റെ വി​ജ​യം.
എ​ളേ​റ്റി​ല്‍ ജി​എം​യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഇ​ഷാ​ന്‍ മു​ഹ​മ്മ​ദ് ജു​നൈ​സ് -ഹാ​ഷി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.​വി​ള​വെ​ടു​പ്പ് ന​രി​ക്കു​നി കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ദാ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റാ​ജു​ദ്ദീ​ന്‍ പ​ന്നി​ക്കോ​ട്ടൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പി.​സി.​അ​തൃ​മാ​ന്‍ ഹാ​ജി, ഹാ​രി​സ്, കെ.​കെ.​പ​ക്ക​ര്‍ ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.