ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ കു​ഴി അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന്
Thursday, November 26, 2020 11:49 PM IST
പേ​രാ​മ്പ്ര: ചേ​നോ​ളി എ ​എ​ൽ​പി സ്കൂ​ളി​നും കീ​ഴ​ൽ കു​ന്ന​ത്ത് ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും സ​മീ​പ​ത്താ​യി ഗെ​യി​ൽ പ​ദ്ധ​തി​ക്ക് വേ​ണ്ടി എ​ടു​ത്ത കു​ഴി നി​ക​ത്താ​ത്താ​ത് വ​ൻ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​താ​യി പ​രാ​തി.
വ​യ​ലി​ൽ പു​ല്ല​രി​യു​ന്ന​വ​രും നാ​ൽ​ക്കാ​ലി​ക​ളും വെ​ള്ളം നി​റ​ഞ്ഞു ക​വി​ഞ്ഞാ​ൽ കു​ഴി​യി​ൽ അ​ക​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വെ​ള്ളം വ​റ്റി​യ സ്ഥ​ല​ത്ത് ഗ്യാ​സ് പൈ​പ്പും പു​റ​മെ കാ​ണു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​ത് മ​ണ്ണി​ട്ട് നി​ക​ത്തി വ​യ​ൽ പ​ഴ​യ അ​വ​സ്ഥ​യി​ൽ ആ​ക്കു​മെ​ന്ന് ഗെ​യി​ൽ അ​ധി​കൃ​ത​രും സ​ർ​ക്കാ​രും പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​തെ വ​യ​ലി​ൽ ഇ​ത്ത​രം കു​ഴി​ക​ൾ കാ​ണ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഇ​തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണാ​ൻ ഗെ​യി​ൽ അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തും ഗ​വ​ണ്മെ​ൻ​റും അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി നൊ​ച്ചാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് തു​മ്പ​ക്ക​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.