താ​മ​ര​ശേ​രി​യി​ല്‍ മു​പ്പ​തി​ന ക​ര്‍​മപ​ദ്ധ​തി​യു​മാ​യി യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക
Friday, November 27, 2020 11:09 PM IST
താ​മ​ര​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​പ്പ​തി​ന ക​ര്‍​മ്മ പ​ദ്ധ​തി​യു​മാ​യി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. വി​ക​സ​ന തു​ട​ര്‍​ച്ച​യ്ക്ക് ഒ​രു വോ​ട്ടെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി താ​മ​ര​ശേ​രി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മാ​സം പ​ത്ത് ല​ക്ഷം വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് മാ​ള്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ അ​മ്പ​ല​മു​ക്കി​ല്‍ ഇ​രു​തു​ള്ളി​പ്പു​ഴ​യോ​ര​ത്തു​ള്ള 20ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള വി​നോ​ദ​വി​ജ്ഞാ​ന പാ​ര്‍​ക്ക് ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ന്‍​കു​ടം​ബ​ങ്ങ​ള്‍​ക്കും വീ​ടെ​ന്ന സ്വ​പ്നം​യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​ര്‍​ക്കും വീ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.