ഗ്യാ​സ് അ​ടു​പ്പി​ല്‍ നി​ന്ന് തീ പ​ട​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പരത്തി
Friday, November 27, 2020 11:10 PM IST
താ​മ​ര​ശേ​രി: പ​ള്ളി​പ്പു​റ​ത്ത് ഒ​രു വീ​ട്ടി​ല്‍ ഗ്യാ​സ് അ​ടു​പ്പ് ക​ത്തി​ച്ച​പ്പോ​ള്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കി​ഴ​ക്കെ മു​ള്ള​മ്പ​ല​ത്തി​ല്‍ അ​നി​ല്‍ കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. അ​നി​ല്‍ കു​മാ​റി​ന്‍റെ ഭാ​ര്യ നീ​ന ഗ്യാ​സ് അ​ടു​പ്പി​ല്‍ തീ ​കൊ​ളു​ത്തി​യ സ​മ​യ​ത്ത് അ​ടു​പ്പി​ന​ടി​യി​ലും തു​ട​ര്‍​ന്ന് സ്ലാ​ബി​ലേ​ക്കും അ​ടു​ക്ക​ള​യി​ലേ​ക്കും തീ ​പെ​ട്ടെ​ന്ന് ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.​
അ​നി​ല്‍​കു​മാ​റും നീ​ന​യും അ​മ്മ​യും ര​ണ്ടു മ​ക്ക​ളും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി.101 ലേ​ക്ക് വി​ളി​ച്ച​തോ​ടെ ന​രി​ക്കു​നി അ​ഗ്നി​ശ​മ​ന സേ​നാ​ഗ​ങ്ങ​ളെ​ത്തി സി​ലി​ണ്ട​ര്‍ മാ​റ്റി തീ​യ​ണ​ച്ചു. വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ന​രി​ക്കു​നി ഫ​യ​ര്‍​ഫോ​ഴ്‌​സി​ലെ ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ ര​ന്ദീ ദേ​വ​ന്‍, മ​നോ​ജ്, രാ​ജേ​ഷ്, രാ​ജ​ന്‍, സി​ജി​ത്ത്, നി​പി​ന്‍​ദാ​സ്, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഏ​ഴം​ഗ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.