1000 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ
Sunday, November 29, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഏ​ഴ് ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെടെ 1000 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ. കോ​ഴി​ക്കോ​ട് ജി​ല്ലാ റൂ​റ​ൽ പ​രി​ധി​യി​ലു​ള്ള​ത് 915 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളാ​ണ്. ന​ഗ​ര​പ​രി​ധി​യി​യി​ൽ 78 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളും ന​ല്ല​ളം, ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴ് ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളു​മാ​ണ് ഉ​ള്ള​ത്.​ന​ഗ​ര​ത്തി​ലെ 16 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യാ​ണ് 78 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ൾ. ന​ഗ​ര​പ​രി​ധി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ൾ ഉ​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ ചേ​വാ​യൂ​രും(12) ഗ്രാ​മ പ​രി​ധി​യി​ൽ നാ​ദാ​പു​ര​വു​മാ​ണ്(121).​എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ൾ, ന​ട​ക്കാ​വ് - ര​ണ്ട്, വെ​ള്ള​യി​ൽ - മൂ​ന്ന്, കു​ന്ന​മം​ഗ​ലം - അ​ഞ്ച്, മാ​വൂ​ർ - അ​ഞ്ച്, മെ​ഡി​ക്ക​ൽ കോ​ളേ​ജ്- എ​ട്ട്, ടൗ​ൺ - ര​ണ്ട്, ചെ​മ്മ​ങ്ങാ​ട് - ര​ണ്ട്, ക​സ​ബ - മൂ​ന്ന്, പ​ന്നി​യ​ങ്ക​ര - മൂ​ന്ന്, മാ​റാ​ട് - മൂ​ന്ന്, ബേ​പ്പൂ​ർ - അ​ഞ്ച്, ന​ല്ല​ളം - ഏ​ഴ്, ഫ​റോ​ക്ക് - 10, പ​ന്തീ​രാ​ങ്കാ​വ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണു സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ൾ ഉ​ള്ള​ത്.​ഗ്രാ​മ പ​രി​ധി​യി​ൽ 20 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലാ​ണ് 915 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ൾ ഉ​ള്ള​ത്.
അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 31 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. ബാ​ലു​ശേ​രി - 45, ചോ​മ്പാ​ല-34, എ​ട​ച്ചേ​രി- 58, ക​ക്കൂ​ർ-12, കൊ​ടു​വ​ള്ളി-21, കൂ​രാ​ച്ചു​ണ്ട്-28, കൊ​യി​ലാ​ണ്ടി- 77, കു​റ്റ്യാ​ടി-87, മേ​പ്പ​യ്യൂ​ർ -10, മു​ക്കം-25, പ​യ്യോ​ളി-18, പേ​രാ​മ്പ്ര- 96, പെ​രു​വ​ണ്ണാ​മൂ​ഴി-9, താ​മ​ര​ശ്ശേ​രി-22, തി​രു​വ​മ്പാ​ടി-15, തൊ​ട്ടി​ൽ​പ്പാ​ലം -23, വ​ള​യം-65, വ​ട​ക​ര-118 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം.​ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ ഉ​ള്ള​ത്. ആ​കെ 10 ബൂ​ത്തു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള​ത്.