പു​ഞ്ച​പ്പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​റ​ക്കി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
Wednesday, December 2, 2020 12:11 AM IST
മു​ക്കം: വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ക്കു​ക​യും മൂ​ന്ന് വ​ർ​ഷ​മാ​യി നെ​ൽ​കൃ​ഷി​യാ​രം​ഭി​ക്കു​ക​യും ചെ​യ്ത കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ടം ഇ​ത്ത​വ​ണ​യും ക​തി​ര​ണി​യും. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​തി​ൽ. നാ​ട​ൻ പാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്ക ൊ​പ്പം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വ​യ​ലി​ലെ ചെ​ളി​യി​ലേ​ക്കി​റ​ങ്ങി. മൂ​ന്ന് വ​ർ​ഷ​മാ​യി പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ​ക്കൊ​പ്പം​നി​ര​വ​ധി സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും കൊ​ടി​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മു​ൾ​പ്പെ​ടെ ഇ​വി​ടെ കൃ​ഷി ചെ​യ്ത് വ​രു​ന്നു​ണ്ട്. പു​ഞ്ച​പ്പാ​ട​ത്തി​ന് ന​ടു​വി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്ന ന​ട​ക്ക​ൽ തോ​ടു​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യോ​ളം ചി​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഞ്ച​പ്പാ​ട​ത്ത് വീ​ണ്ടും കൃ​ഷി​യാ​രം​ഭി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ​കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​വി​ടെ മൂ​ന്ന് ഏ​ക്ക​റി​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ നെ​ൽ​ക്കൃ​ഷി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഞാ​റു​ക​ൾ ന​ടീ​ൽ ഗ്രാ​മോ​ത്സ​വ​മാ​യി മാ​റി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ൻ​ജി​ഒ യൂ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ടി​യ​ത്തൂ​രി​ലും കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ. ​പ്രേം​കു​മാ​ർ പ​റ​ഞ്ഞു.