എം​പ്ലോ​യ്മെ​ന്‍റ് സീ​നി​യോ​റി​റ്റി പു​നഃ​സ്ഥാ​പി​ക്കാം
Wednesday, December 2, 2020 12:11 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റീ​ജണ​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ ആ​ന്‍ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള​വ​രി​ല്‍ 1999 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍2019 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള​ള കാ​ല​യ​ള​വി​ല്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്ക് സീ​നി​യോ​റി​റ്റി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം.
പു​തു​ക്കെ​ണ്ട മാ​സം 11/1998 മു​ത​ല്‍ 12/2019 വ​രെ 2021 ഫെ​ബ്രു​വ​രി 28 വ​രെ ഓ​ണ്‍​ലൈ​നാ​യും 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2021 ഫെ​ബ്രു​വ​രി മാ​സ​ത്തെ അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സം വ​രെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യും പ്ര​ത്യേ​ക പു​തു​ക്ക​ല്‍ ന​ട​ത്താ​മെ​ന്ന് ഡി​വി​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ :04952376179, ഇ ​മെ​യി​ല്‍ : [email protected]

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍
നി​യ​ന്ത്ര​ണ​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി വ​ട​ക​ര എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ര​ജി​സ്ട്രേ​ഷ​ന്‍ ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡ് 2020 ജ​നു​വ​രി ഒ​ന്നി​നും 2021 ഫെ​ബ്രു​വ​രി​ക്കു​മി​ട​യി​ല്‍ പു​തു​ക്കേ​ണ്ട​വ​ര്‍​ക്ക് 2021 മേയ് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി പു​തു​ക്കാം. നേ​രി​ട്ടു ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​നാ​യി എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​തു​ട​ങ്ങി​യ​വ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ 2021 മെ​യ് 31 ന​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി.