ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മ്മാ​ണം: അ​തി​ർ​ത്തി നി​ർ​ണ്ണ​യം
Wednesday, January 13, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ൽ റീ ​സ​ർ​വെ 867/2 ൽ ​ഉ​ൾ​പ്പെ​ട്ട​തും മ​ക്കി​യാ​ട് സി​ൽ​വ​ർ​സ്ട്രോം ബ​ന​ഡി​ക്ട​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന 0.1214 ഹെ​ക്ട​ർ ക​ര സ്ഥ​ല​ത്ത് ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കു​ന്ന​ത​നാ​യി പ്ര​സ്തു​ത സ്ഥ​ലം 1964 ലെ ​കേ​ര​ള സ​ർ​വെ​യും അ​തി​ര​ട​യാ​ള​വും നി​യ​മ പ്ര​കാ​രം നാ​ളെ (14) സ​ർ​വെ ചെ​യ്ത് അ​തി​ർ​ത്തി നി​ർ​ണ്ണ​യി​ക്കും. ഈ ​ഭൂ​മി​യി​ലോ അ​തി​ർ​ത്തി​ക​ളി​ലോ അ​വ​കാ​ശ​ബ​ന്ധ​മു​ള്ള ആ​ളു​ക​ൾ അ​തി​ർ​ത്തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നും അ​തു സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖ) അ​റി​യി​ച്ചു.