പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബ​ജ​റ്റി​ൽ ഇ​ടം പി​ടി​ക്കു​മോ?
Thursday, January 14, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ വ​ന്യ​ജീ​വി ഗ​വേ​ഷ​ണ​ത്തി​നും പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​നു​മു​ള്ള പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​നു​വ​ദി​ച്ചു ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മോ എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ൽ വ​യ​നാ​ട​ൻ ജ​ന​ത. ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ൾ, വ​ന്യ​ജീ​വി ശ​ല്യം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്നി​വ​യു​ടെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ക്കാ​തി​രി​ക്കാ​ൻ അ​ണി​യ​റ​നീ​ക്കം ഉ​ണ്ടെ​ന്ന് സൂ​ച​ന​യുണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​വ​രി​ക​യാ​ണ്.
പൂ​ക്കോ​ട് കാ​ന്പ​സി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നു 2017ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. വ​ന്യ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു തീ​രു​മാ​നം. ഇ​തേ​ത്തു​ട​ർ​ന്നു സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​നു അ​നു​മ​തി തേ​ടി വൈ​സ് ചാ​ൻ​സ​ല​ർ സ​ർ​ക്കാ​രി​നു അ​പേ​ക്ഷ ന​ൽ​കു​ക​യു​മു​ണ്ടാ​യി. എം​എ​ൽ​എ​മാ​ര​ട​ക്കം അം​ഗ​ങ്ങ​ളാ​യ ഭ​ര​ണ​സ​മി​തി​യു​ടെ​യും മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ​യും യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നാ​യു​ള്ള ശ്ര​മം സ​ർ​വ​ക​ലാ​ശാ​ല ഊ​ർ​ജി​ത​മാ​ക്കി​യ​ത്. സ​ർ​വ​കലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ 2011 മു​ത​ൽ വ​ന്യ​ജീ​വി പ​ഠ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല പ​ദ്ധ​തി​യി​ട്ട​ത്.
പ്ര​ദേ​ശി​ക പ്രാ​ധാ​ന്യ​മു​ള്ള പ​ഠ​ന കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നൊ​പ്പം സ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി 10 വ​ർ​ഷ​മാ​യി​ട്ടും ആ​വ​ശ്യ​ത്തി​നു ശാ​സ്ത്ര​ജ്ഞ​രും ജീ​വ​ന​ക്കാ​രും കേ​ന്ദ്ര​ത്തി​ലി​ല്ല. വ​ന്യ​ജീ​വി​ക​ളും മ​നു​ഷ്യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്ന്.
ആ​ദി​വാ​സി​ക​ള​ട​ക്കം ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​നം, വ​ന്യ​ജീ​വി​ശ​ല്യം​മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് സു​സ്ഥി​ര കാ​ർ​ഷി​ക​രീ​തി​ക​ളി​ലൂ​ടെ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​നു സാ​ങ്കേ​തി​ക സ​ഹാ​യം, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി​ക​ളു​മാ​യു​ള്ള സ​ഹ​വ​ർ​ത്തി​ത്ത​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ൽ, പ​രി​ക്കേ​റ്റ​തും രോ​ഗം ബാ​ധി​ച്ച​തു​മാ​യ വ​ന്യ​ജീ​വി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ, പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു രാ​ജ്യ​ത്തി​ന​ത്തും പു​റ​ത്തു​മു​ള്ള സ​ർ​ക്കാ​ർ-​സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​ൽ വ​നം-​മൃ​ഗ​സം​ര​ക്ഷ മ​ന്ത്രി കെ. ​രാ​ജു നേ​ര​ത്തേ താ​ത്പ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം ധ​ന​മ​ന്ത്രി​ക്കു ശി​പാ​ർ​ശ ന​ൽ​കി​യോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.